തൊടുപുഴ എന്ന പ്രദേശത്ത് ആണ് ഞങ്ങളുടെ ഡയറ്റ് സ്ഥിതി ചെയ്യുന്നത്. തോടുപുഴുടെ പ്രാദേശിക ചരിത്രം ഞങള്‍ ചുവടെ ചേര്‍ക്കുന്നു
തൊടുപുഴ
തൊടുപുഴ ഇടുക്കി ജില്ലയിലെ പ്രധാന മുനിസിപ്പാലിറ്റിയും പട്ടണവുമാണ്. തൊടുപുഴ എന്ന പേരിൽ ഒരു താലൂക്കും ഒരു ബ്ലോക്കുമുണ്ട്. മൂവാറ്റുപുഴ,പാലാ തുടങ്ങിയവ സമീപ പട്ടണങ്ങളാണ്. തൊടുപുഴ എറണാകുളം നഗരത്തിൽ നിന്നും 62 കിലോമീറ്റർ ദൂരെയാണ്.
തൊടുപുഴ പട്ടണത്തിൽക്കൂടി ഒഴുകുന്ന നദിയുടെ പേരും തൊടുപുഴ എന്നാണ്. ഇടുക്കി ജലവൈദ്യുതപദ്ധതിയുടെ ഫലമായി വർഷമുഴുവൻ നിറഞ്ഞൊഴുകുന്നു എന്നപ്രത്യേകതയും തൊടുപുഴയാറിനുണ്ട്
ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ പട്ടണവും വാണിജ്യകേന്ദ്രവുമാണ് ഇത്. തൊടുപുഴയാറ് ഈ പട്ടണത്തിന്റെ നടുവിലൂടെ ഒഴുകുന്നു. ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ കേരളാ സർക്കാർ ഇടപെട്ട് ഈ പട്ടണത്തെ ആധുനീകരിക്കാനുള്ള പല പദ്ധതികളും നടന്നുവരുന്നു. സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം തിരു-കൊച്കി സംസ്ഥാനം രൂപവത്കരിക്കും വരെ തൊടുപുഴ തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു.
തൊടുപുഴ കേരളത്തിലെ പല ഉയർന്ന സ്ഥലങ്ങളിലേക്കും പോകാനുള്ള ഒരു പ്രവേശനകവാടമാണ്. ഇവിടത്തെ ജനസംഖ്യ 2001ലെ കാനേഷുമാരി അനുസരിച്ച് 46,246 ആണ്. ജനങ്ങൾ പ്രധാനമായും കൃഷിയേയും വ്യവസായത്തേയും ആശ്രയിക്കുന്നു. തൊടുപുഴ ഉയർന്ന പ്രദേശമല്ലെങ്കിലും ഉയർന്ന കുന്നുകളും മറ്റും ഇവിടെ ധാരാളമുണ്ട്. പട്ടണത്തിൽ നിന്നും അകലെയല്ലത്ത ജലവൈദ്യുത പദ്ധതിയായ ‘മലങ്കര അണക്കെട്ട്‘ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഒരു കേന്ദ്രമായി മാറിക്കൊണ്ടിരിക്കു
പാലാ തൊടുപുഴയുടെ തെക്ക് കിഴക്കായി 30 കി.മീ. അകലെയുള്ള ഒരു പട്ടണമാണ്. മൂവാറ്റുപുഴ പട്ടണം തൊടുപുഴയിൽ നിന്നും വടക്കു പടിഞ്ഞാർ 20 കി.മി. മാറി സ്ഥിതി ചെയ്യുന്നു.
തൊടുപുഴ പട്ടണത്തിൽക്കൂടി ഒഴുകുന്ന നദിയുടെ പേരും തൊടുപുഴ എന്നാണ്. ഇടുക്കി ജലവൈദ്യുതപദ്ധതിയുടെ ഫലമായി വർഷമുഴുവൻ നിറഞ്ഞൊഴുകുന്നു എന്നപ്രത്യേകതയും തൊടുപുഴയാറിനുണ്ട്
ചരിത്രം
കൂലശേഖര സാമ്രാജ്യത്തിന്റെ കാലഘട്ടത്തിൽ കേരളത്തെ ഭരണസൗകര്യത്തിനായി പല പ്രവിശ്യകളായി വിഭചിച്ചിരുന്നു. വേണാട്, ഓടനാട്, നൻവുഴൈനാട്, മുഞ്ഞുനാട്, വെമ്പൊലിനാട്, കീഴ്മലൈനാട്, എന്നിങ്ങനെയാണു അവ. ഇതിൽ കീഴ്മലൈനാടിൽ ഉൾപെടുന്ന പ്രദേശമാണു തൊടുപുഴ. എ. ഡി 1600 വരെ കീഴ്മലൈനാട് നിലവിലുണ്ടായിരുന്നു. എ. ഡി1600 ൽ വടക്കുംകൂർ യുദ്ധത്തിൽ കീഴ്മലൈനാട് പരാജയപെടുകയും വടക്കുംകൂറിൽ ലയിക്കുകയും ചെയ്തു. മാർത്താണ്ഡവർമ്മയുടെ കാലത്തു തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു വടക്കുംകൂർ
തൊടുപുഴ പട്ടണം
ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ പട്ടണവും വാണിജ്യകേന്ദ്രവുമാണ് ഇത്. തൊടുപുഴയാറ് ഈ പട്ടണത്തിന്റെ നടുവിലൂടെ ഒഴുകുന്നു. ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ കേരളാ സർക്കാർ ഇടപെട്ട് ഈ പട്ടണത്തെ ആധുനീകരിക്കാനുള്ള പല പദ്ധതികളും നടന്നുവരുന്നു. സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം തിരു-കൊച്കി സംസ്ഥാനം രൂപവത്കരിക്കും വരെ തൊടുപുഴ തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു.
തൊടുപുഴ കേരളത്തിലെ പല ഉയർന്ന സ്ഥലങ്ങളിലേക്കും പോകാനുള്ള ഒരു പ്രവേശനകവാടമാണ്. ഇവിടത്തെ ജനസംഖ്യ 2001ലെ കാനേഷുമാരി അനുസരിച്ച് 46,246 ആണ്. ജനങ്ങൾ പ്രധാനമായും കൃഷിയേയും വ്യവസായത്തേയും ആശ്രയിക്കുന്നു. തൊടുപുഴ ഉയർന്ന പ്രദേശമല്ലെങ്കിലും ഉയർന്ന കുന്നുകളും മറ്റും ഇവിടെ ധാരാളമുണ്ട്. പട്ടണത്തിൽ നിന്നും അകലെയല്ലത്ത ജലവൈദ്യുത പദ്ധതിയായ ‘മലങ്കര അണക്കെട്ട്‘ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഒരു കേന്ദ്രമായി മാറിക്കൊണ്ടിരിക്കു
പാലാ തൊടുപുഴയുടെ തെക്ക് കിഴക്കായി 30 കി.മീ. അകലെയുള്ള ഒരു പട്ടണമാണ്. മൂവാറ്റുപുഴ പട്ടണം തൊടുപുഴയിൽ നിന്നും വടക്കു പടിഞ്ഞാർ 20 കി.മി. മാറി സ്ഥിതി ചെയ്യുന്നു.
അതിരുകൾ
- വടക്ക് - കുമാരമംഗലം ഗ്രാമപഞ്ചായത്ത്
- കിഴക്ക് - കരിമണ്ണൂർ ഗ്രാമപഞ്ചായത്ത്
- തെക്ക് - കരിങ്കുന്നം ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് - പുറപ്പുഴ, മണക്കാട്, മണത്തൂർ പഞ്ചായത്ത്
ജലസ്രോതസ്സുകൾ
ഇടുക്കി ജലവൈദ്യുതപദ്ധതിയിൽ നിന്നും മൂലമറ്റം പവർഹൗസ് വഴി പുറന്തള്ളുന്ന ജലമൊഴുകുന്ന തൊടുപുഴയാറാണ് നഗരസഭയുടെ പ്രധാന ജലസ്രോതസ്സ്. ഇത് കൃഷി, ഗാർഹികം തുടങ്ങി എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു.
ആരാധനാലയങ്ങൾ
ക്ഷേത്രങ്ങൾ- ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം തൊടുപുഴ
- കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രം
- കാരിക്കോട് ഭഗവതി ക്ഷേത്രം
- മുതലിയാർ മഠം ക്ഷേത്രം അമരകാവ്
- സെന്റ് ജോർജ്ജ് ദേവാലയം
- ചുങ്കം സെന്റ് മേരീസ് ഫോറോനാ ചർച്ച്
- സെന്റ് മൈക്കിൾസ് ചർച്ച്
- നൈനാർ പള്ളി
- പഴയരി ജുമാമസ്ജിദ്
പൊതുവിവരങ്ങൾ
| ജില്ല | ഇടുക്കി |
| വിസ്തീർണ്ണം | 35.43 ച.കി.മി |
| വാർഡുകളുടെ എണ്ണം | 35 |
| ജനസംഖ്യ | 46226 |
| പുരുഷന്മാർ | 22826 |
| സ്ത്രീകൾ | 23400 |
| ജനസാന്ദ്രത | 1148 |
| സ്ത്രീ:പുരുഷ അനുപാതം | 1023 |
| മൊത്തം സാക്ഷരത | 92 |
| സാക്ഷരത (പുരുഷന്മാർ ) | 95 |
| സാക്ഷരത (സ്ത്രീകൾ ) | 89 |

No comments:
Post a Comment